Type Here to Get Search Results !

Bottom Ad

ചെലവിന് കോടതിയെ സമീപിച്ച യുവതിയെ വീട്ടില്‍കയറി മര്‍ദ്ദിച്ചു



ബേക്കല്‍ (www.evisionnews.in): ചെലവിന് കോടതിയെ സമീപിച്ച യുവതിയെ വീട്ടില്‍കയറി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. പനയാല്‍ കരിച്ചേരിയിലെ കൃഷ്ണന്റെ മകള്‍ സുകൃത (23)യുടെ പരാതിയില്‍ ഭര്‍ത്താവ് ഉദുമ നാലാംവാതുക്കലിലെ രതീഷിനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

മൂന്നുവര്‍ഷം മുമ്പാണ് പെയിന്റിംഗ് തൊഴിലാളിയായ രതീഷ് സുകൃതയെ വിവാഹം ചെയ്തത്. പിന്നീട് നിരന്തരം പീഡനം കാരണം സുകൃത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് രതീഷില്‍ നിന്ന് ചെലവിന് കിട്ടാന്‍ സുകൃത കോടതിയില്‍ ഹരജി നല്‍കി. ഇതില്‍ പ്രകോപിതനായ രതീഷ് കഴിഞ്ഞ ദിവസം വൈകിട്ട് കരിച്ചേരിയിലെ വീട്ടിലെത്തുകയും സുകൃതയെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. 

Post a Comment

0 Comments

Top Post Ad

Below Post Ad