Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ നിന്ന് കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ മംഗളൂരുവില്‍ കണ്ടെത്തി

ചന്തേര (www.evisionnews.in): തൃക്കരിപ്പൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മംഗളൂരുവില്‍ കണ്ടെത്തി. പത്തും ഒമ്പതും ക്ലാസുകളില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ത്ഥികളെയാണ് മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തിയത്. ഇവരെ ചന്തേര പോലീസ് സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു മൂവരും. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുന്നതിനിടയാണ് മംഗളൂരു റെയില്‍വെ സ്റ്റേഷനിലുണ്ടെന്ന വിവരം ലഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad