Type Here to Get Search Results !

Bottom Ad

തകര്‍പ്പന്‍ സെഞ്ച്വറിയുമായി കോഹ് ലി; മൊഹാലിയില്‍ ഇന്ത്യയ്ക്ക് മോഹനവിജയം


മൊഹാലി(www.evisionnews.in) പരമ്പരയിലാദ്യമായി തോല്‍വിയിലേക്ക് തള്ളിവിട്ട് ഡല്‍ഹി കാട്ടിയ ചതി മൊഹാലി ആവര്‍ത്തിച്ചില്ല. അതേ ടീമും വ്യത്യാസമൊന്നുമില്ലാത്ത കേളീതന്ത്രങ്ങളുമായിറങ്ങിയ ഇന്ത്യയെ മൊഹാലി മടക്കിയത് മോഹനവിജയം സമ്മാനിച്ച്. മൂന്നാം ഏകദിനത്തില്‍ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുയര്‍ത്തി വെല്ലുവിളിച്ച ന്യൂസീലന്‍ഡിനെ, നേതൃഗുണം ആവോളം കാട്ടിയ നായകന്റെയും ഉപനായകന്റെയും മികവിലാണ് ടീം ഇന്ത്യ നിലംപരിചാക്കിയത്. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സുമായി അവസാനംവരെ പൊരുതിയ ഉപനായകന്‍ വിരാട് കോഹ്!ലിക്കൊപ്പം, സെഞ്ചുറിയോളം പോന്നൊരു ഇന്നിങ്‌സുമായി നായകന്‍ ധോണിയും ടീമിന്റെ വിജയശില്പിയായി.

സ്‌കോര്‍: ന്യൂസീലന്‍ഡ് 49.4 ഓവറില്‍ 285 റണ്‍സിന് എല്ലാവരും പുറത്ത്. ഇന്ത്യ 49.1 ഓവറില്‍ മൂന്നിന് 289.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad