Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗും സി പി എമ്മും ഒന്നിച്ചാല്‍ മലബാറില്‍ മറ്റാരും പച്ചതൊടില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി

കോഴിക്കോട് (www.evisionnews.in):മുസ്ലിം ലീഗും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാല്‍ മലബാറില്‍ മറ്റാര്‍ക്കും സീറ്റുണ്ടാവില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അഹമ്മദ് കുരിക്കളുടെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലോളി. പൊതു സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച ആദ്യ കാല രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനം പുതിയ രാഷ്ട്രീയക്കാര്‍ പഠിക്കണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ്കൂടിയായ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

ഏതാനും വ്യക്തികള്‍ കാണിക്കുന്ന വിവരക്കേടിന് ആ മേഖലയിലെ മുഴുവന്‍ ആളുകളും മോശക്കാരാവുകയാണെന്നും . കേരളത്തിലെ മഹാന്‍മാരായ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ വളര്‍ച്ചയെ കാര്യമായി സഹായിച്ചിട്ടുണ്ടെന്നും നിസ്വാര്‍ത്ഥമായ രാഷ്ട്രീയ സേവനങ്ങള്‍ ചെയ്ത വ്യക്തികളിലൊരാളായിരുന്നു അഹമ്മദ് കുരിക്കളെന്നും പാലോളി പറഞ്ഞു.

keywords:kerala-kozhikode-muslim-league-cpm

Post a Comment

0 Comments

Top Post Ad

Below Post Ad