Type Here to Get Search Results !

Bottom Ad

ജില്ലയിൽ നിയമ സേവന അതോറിറ്റിയുടെ ക്യാമ്പയിന്‍ തുടങ്ങി

കാസർകോട് : (www.ecisionnews.in)നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ എല്ലാവര്‍ക്കും നിയമസേവനം  ലഭ്യമാക്കുക എന്ന  തീരുമാനപ്രകാരം  ജില്ലാ നിയമസേവന അതോറിറ്റിയുടെ  നേതൃത്വത്തില്‍ ക്യാമ്പയിന്‍ തുടങ്ങി. പരിപാടിയുടെ ആദ്യഘട്ടമെന്ന   നിലയില്‍   കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സൺ , എന്‍ എസ് എസ് വളണ്ടിയര്‍മാര്‍,  ഡി എല്‍ എസ് എ പാരാലീഗല്‍  വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക്  പരിശീലനം  നല്‍കി. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ട  റിയും സബ്ജഡ്ജിയുമായ ഫിലിപ്പ് തോമസ്   അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നടന്ന   പരിശീലനത്തില്‍  ഡി എല്‍ എസ് എ സെക്ഷന്‍ ഓഫീസര്‍ ദിനേഷ് കൊടങ്കെ, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, അഡ്വ. കെ എം ബീന എിന്നിവര്‍ സംസാരിച്ചു.  
നവംബര്‍ രണ്ട്, മൂന്ന്  തീയതികളില്‍  നിയമസേവന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും  സേവനങ്ങളെയും കുറിച്ച്  ജനങ്ങള്‍ വീടുകളിലെത്തി അവബോധം നല്‍കും. കുടുംബശ്രീ സി ഡി എസ്  അംഗങ്ങള്‍ എ ഡി എസ് അംഗങ്ങള്‍ക്കും എ ഡി   എസ് പിന്നീട്  വീടുകളിലേക്കും നിയമസഹായ അതോറിറ്റി സേവനങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കും.  എന്‍ എസ് എസ്  അംഗങ്ങള്‍ കോളേജ് തലത്തിലും  ഡി എല്‍ എസ് എ പാരലീഗല്‍ വളണ്ടിയര്‍മാര്‍  വീടുകളിലും എത്തി  നിയമസേവനം  ഉറപ്പാക്കും.  സംസ്ഥാന നിയമസേവന അതോറിറ്റിയുടെ   9846700100 എ നമ്പറില്‍  24  മണിക്കൂറും നിയമസേവനം ലഭ്യമാകും.  എല്ലാവരെയും നിയമസാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  കോടതികളില്‍ നിലവിലുളള  കേസുകള്‍ മീഡിയേഷന്‍ സെന്ററുകളില്‍ എത്തിച്ച് മീഡിയേറ്റര്‍മാരുടെ സഹായത്തോടെ ഒത്തുതീര്‍പ്പാക്കുതടക്കമുളള  നിയമസേവനങ്ങള്‍ ഡി എല്‍  എസ് എ വഴി ലഭിക്കും.  നിയമസേവനങ്ങള്‍ക്കും  സഹായങ്ങള്‍ക്കുമായി  ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ  04994 256189 എ നമ്പറില്‍ ബന്ധപ്പെടാം.  കോഴിക്കോട് ലോക് അദാലത്തിന് 04952 367400 എന്ന നമ്പറില്‍ ബന്ധപ്പെടുക.








Post a Comment

0 Comments

Top Post Ad

Below Post Ad