Type Here to Get Search Results !

Bottom Ad

ബാലാവകാശവാരാചരണം; കയ്യൂര്‍ സ്‌കൂളിൽ ജില്ലാതല ക്വിസ് മത്സരം നടത്തി

കാസര്‍കോട്: (www.evisionnews.in) ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനും കാസര്‍കോട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റും എട്ട് മുതല്‍12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ബാലാവകാശ നിയമങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ കയ്യൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ടി വി സൗരവ് ,പി യു അനുരാജ് എിവരടങ്ങുന്ന ടീം ജേതാക്കളായി. ഓന്നാം സ്ഥാനം നേടിയ ടീം സംസ്ഥാനതല മത്സരത്തിലേക്കുള്ള യോഗ്യതാ പരീക്ഷയിലും പങ്കെടുത്തു. ബന്തടുക്ക ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പി കെ രാഹുല്‍ , കെ പ്രിയ, ബല്ല ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌ക്കൂളിലെ ബീബിജുഹീന മലിഹ,ബി സൂര്യ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി .ക്വിസ്മാസ്റ്ററായി എ ജി ഫൈസല്‍ കുട്ടികളുടെ സംഘചര്‍ച്ചയും നയിച്ചു.


ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു വിജയികള്‍ക്ക് ക്യാഷ് അ വാര്‍ഡും ട്രോഫിയും സമ്മാനിച്ചു.ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ എ ജി ഫൈസല്‍, കെ ഷുഹൈബ്, ചിന്‍മയ വിദ്യാലയ പ്രിന്‍സിപ്പാള്‍ പുഷ്പരാജ്,ഡി.സി.പി.യു കൗൺസിലർ കെ പി അഖില ,സോഷ്യല്‍ വര്‍ക്കര്‍ ടി കെ രേഷ്മ, പി സന്ധ്യ, പി എസ് ശരത്കുമാര്‍, സി ധന്യ എിന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad