Type Here to Get Search Results !

Bottom Ad

കെഎം ഷാജി വെല്ലുവിളിക്കുന്നു; ശശികലക്കെതിരെ യുഎപിഎ ചുമത്താന്‍ പിണറായിക്കു ധൈര്യമുണ്ടോ?


കോഴിക്കോട് (www.evisionnews.in): ശംസുദ്ദീന്‍ ഫരീദിനെതിരെ യുഎപിഎ ചുമത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് കെഎം ഷാജിയുടെ വിമര്‍ശനം.

ശംസുദ്ദീന്‍ ഫരീദിനെതിരെ പരാതി നല്‍കിയ അതേ അഭിഭാഷകന്‍ തന്നെയയാണ് ശശികലക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. എന്നിട്ടും നടപടി സ്വീകരിക്കാത്തത് ഇരട്ടത്താപ്പും ഇരട്ട നീതിയുമാണെന്നാണ് ഷാജിയുടെ വിമര്‍ശനം.

ഷാജിയുടെ ഫേസ്ബുക് പോസ്റ്റ്;


"വിഷലിപ്തമായ പരമതദ്വേഷ പ്രസംഗത്തിനു ശശികലക്കെതിരെ ഒരു അഭിഭാഷകന്‍ പോലീസില്‍ പരാതി കൊടുത്തിട്ടു ദിവസങ്ങള്‍ കുറെ കഴിഞ്ഞു. ഇതേ അഭിഭാഷകന്‍ ശംസുദ്ധീന്‍ ഫരീദ് എന്ന പ്രഭാഷകനെതിരെ കൊടുത്ത പരാതിയില്‍ യു എ പി എ ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.തീവ്രവാദത്തിനു മതം ഇല്ല എന്നും അത് മതവിരുദ്ധമാണെന്നും വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലക്കു ഏറ്റവും ശക്തമായ നിയമങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ ഇത്തരം വിധ്വംസക പ്രഭാഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും നേരിടണം എന്നാണ് എന്റെ അഭിപ്രായം.പക്ഷെ,പത്തു കിലോ ബീഫ് വരട്ടി കാണിച്ച് ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ അപ്പോസ്തലന്മാര്‍ ചമഞ്ഞ ഇടതുപക്ഷവും, വിശിഷ്യാ സി പി എമ്മും കാണിക്കുന്ന ഇരട്ടത്താപ്പ് ഇരട്ട നീതി അല്ലാതെ വേറെ എന്താണ് ഫാസിസ്റ്റു വിരുദ്ധ ഗീര്‍വാണങ്ങള്‍ അല്ല സാര്‍ വേണ്ടത്, പ്രവര്‍ത്തിച്ചു കാണിക്കുകയാണ്.വി ഡി സതീശനെ പോലെയുള്ള ആളുകള്‍ ശശികലയ്ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ നിങ്ങള്‍ക്ക് ആവില്ല എന്നറിയാം, എങ്കിലും ഈ സംസ്ഥാനത്തു തുല്യ നീതി ഉറപ്പു വരുത്തുന്ന ഒരു നിയമ വാഴ്ച ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ് എന്ന് മറക്കരുത്.

വിഷലിപ്തമായ പരമതദ്വേഷ പ്രസംഗത്തിനു ശശികലക്കെതിരെ ഒരു അഭിഭാഷകന്‍ പോലീസില്‍ പരാതി കൊടുത്തിട്ടു ദിവസങ്ങള്‍ കുറെ കഴിഞ്ഞു. ഇതേ അഭിഭാഷകന്‍ ശംസുദ്ധീന്‍ ഫരീദ് എന്ന പ്രഭാഷകനെതിരെ കൊടുത്ത പരാതിയില്‍ യു എ പി എ ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.തീവ്രവാദത്തിനു മതം ഇല്ല എന്നും അത് മതവിരുദ്ധമാണെന്നും വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലക്കു ഏറ്റവും ശക്തമായ നിയമങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ ഇത്തരം വിധ്വംസക പ്രഭാഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും നേരിടണം എന്നാണ് എന്റെ അഭിപ്രായം.

പക്ഷെ പത്തു കിലോ ബീഫ് വരട്ടി കാണിച്ച് ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ അപ്പോസ്തലന്മാര്‍ ചമഞ്ഞ ഇടതുപക്ഷവും, വിശിഷ്യാ സി പി എമ്മും കാണിക്കുന്ന ഇരട്ടത്താപ്പ് ഇരട്ട നീതി അല്ലാതെ വേറെ എന്താണ് ഫാസിസ്റ്റു വിരുദ്ധ ഗീര്‍വാണങ്ങള്‍ അല്ല സാര്‍ വേണ്ടത്, പ്രവര്‍ത്തിച്ചു കാണിക്കുകയാണ്.വി ഡി സതീശനെ പോലെയുള്ള ആളുകള്‍ ശശികലയ്ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ നിങ്ങള്‍ക്ക് ആവില്ല എന്നറിയാം, എങ്കിലും ഈ സംസ്ഥാനത്തു തുല്യ നീതി ഉറപ്പു വരുത്തുന്ന ഒരു നിയമ വാഴ്ച ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ് എന്ന് മറക്കരുത്


keywords:kerala-kozhikode-km-shaji-mla-facebook-post

Post a Comment

0 Comments

Top Post Ad

Below Post Ad