Type Here to Get Search Results !

Bottom Ad

നിഷാമിനെതിരെ ബന്ധുവിന്റെ പരാതി;ജയിലില്‍ വധഭീഷണി മുഴക്കിയെന്ന്


പാലക്കാട്(www.evisionnews.in): ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ വീണ്ടും പരാതി. ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ നിഷാം തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് നിഷാമിന്റെ അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയുമായ ബഷീര്‍ അലി പരാതി നല്‍കിയിരിക്കുന്നത്. നിഷാം തങ്ങള്‍ക്കെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്നു കാണിച്ച് നിഷാമിന്റെ സഹോദരന്‍മാരും നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നു.

ജൂലൈ പതിനാലിന് ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ നിഷാം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ബഷീര്‍ അലി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. നിഷാമിന്റെ സഹോദരന്‍മാര്‍ തൃശൂരില്‍ പരാതി നല്‍കിയതിന്റെ പിറ്റേദിവസമായ ഒക്‌ടോബര്‍ 21നാണ് ബഷീറലി പരാതി നല്‍കിയത്. ബിസിനസ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനാണ് നിഷാമിനെ കാണാന്‍ എത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പറയുന്നത് അനുസരിച്ചില്ലെങ്കില്‍ തന്നെ വെച്ചേക്കില്ലെന്ന് നിഷാം ഭീഷണിപ്പെടുത്തിയതായാണ് ബഷീര്‍ അലിയുടെ പരാതി. ഗുണ്ടകളെ ഉപയോഗിച്ച് തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും നിഷാം പറഞ്ഞതായി പരാതിയിലുണ്ട്. ബിസിനസ് സംബന്ധിച്ച തര്‍ക്കങ്ങളാണ് ഭീഷണിക്ക് കാരണം. ഭീഷണിപ്പെടുത്തുന്ന സമയത്ത് നിഷാമിന്റെ മാനേജറും ഒപ്പമുണ്ടായിരുന്നെന്ന് ബഷീര്‍ അലി പറയുന്നു.

keywords;kasaragod-palakkad-muhammed-nisham-jail-threat



Post a Comment

0 Comments

Top Post Ad

Below Post Ad