Type Here to Get Search Results !

Bottom Ad

കമ്പാറിലെ ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് കസ്റ്റഡിയില്‍


കാസർകോട് :(www.evisionnews.in) കിന്നിംഗാർ നെട്ടണിഗെ സ്വദേശിനിയായ യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്പാർ ലക്ഷം വീട് കോളനിയിലെ സാദിഖിനെയാണ് കാസർകോട് പോലീസ് കസ്റ്റഡിയിലെടുത്തത്. കിന്നിംഗാർ നെട്ടണിഗെയിലെ പരേതനായ മുഹമ്മദലി സഫിയ ദമ്പതികളുടെ മകളായ ഫായിസ(21)യാണ് വെള്ളിയാഴ്ച വൈകുന്നേരം  ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഫായിസ ആറു മാസം ഗർഭിണി കൂടിയായിരുന്നു . കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ ഭർത്താവും ഭർതൃവീട്ടുകാരും മുങ്ങുകയായിരുന്നു.
പിന്നീട് യുവതിയുടെ മാതാവ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച്   പരാതി നൽകുകയും ഇതിന്റെ  അടിസ്ഥാനത്തിൽ സാദിഖിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഭർത്താവ് സാദിഖ് പീഡിപ്പിക്കുന്നതായി നേരത്തെ തന്നെ ഫായിസ കാസർകോട് പോലീസ് സ്റ്റേഷനിൽ പരാതി  നൽകിയിരുന്നു. ഭർത്താവിന്റെയും , വീട്ടുകാരുടെയും പീഢനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് അനുമാനിക്കുന്നത്.

Keywords:kambar-pregnant-wife-suicide-husband-custody

Post a Comment

0 Comments

Top Post Ad

Below Post Ad