Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ ചീട്ടുകളി വേട്ട; പോലീസിനെ കണ്ട് ഓടിയ കൊലക്കേസ് പ്രതിയുടെ കൈയ്യൊടിഞ്ഞു


കാസര്‍കോട് (www.evisionnews.in): ചീട്ടുകളിക്കിടെ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് കൊലക്കേസ് പ്രതിയുടെ കൈയ്യൊടിഞ്ഞു. ഇയാള്‍ ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഏഴു പേര്‍ ഓടി രക്ഷപ്പെട്ടു. എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയ കേസില്‍ നാലാംപ്രതി ചൗക്കി കുന്നിലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെല്ലു എന്ന അബ്ദുല്‍ ജലീലിന്റെ (31) കൈയ്യാണ് ഒടിഞ്ഞത്. അറസ്റ്റിലായ മറ്റൊരാള്‍ ശാസ്താനഗര്‍ മജല്‍ ഹൗസിലെ എം.എ ഹംസ (39)യാണ്. 

ജലീലിനെ പോലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമക്കേസില്‍ ഒളിവിലുള്ള ജലീലിനെതിരെ കോടതി വാറണ്ടുണ്ട്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത്കുന്ന് -ബെള്ളൂര്‍ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഞായറാഴ്ച ഉച്ചയോടെ ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹീമും സംഘവും നടത്തിയ പരിശോധനക്കിടെയാണ് ചീട്ടുകളി സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പോലീസിന്റെ പിടിയില്‍ കുതറിഓടുമ്പോഴാണ് ജലീല്‍ വീണ് കയ്യൊടിഞ്ഞത്. ഇവരില്‍ നിന്ന് 1600 രൂപ കണ്ടെത്തു. ചീട്ടുകളി സംഘത്തിലെ ഇംതിയാസ്, ഫയാസ്, ബഷീര്‍, ഇബ്രാഹിം, മൊയ്ഞ്ഞി എന്നിവരടക്കം ഏഴു പേരെ തിരയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad