Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂല ബഷീറിന്റെയും വിദ്യാനഗറിലെ അസ്മയുടെയും വീട് നിര്‍മാണത്തിന് തുടക്കമായി


കല്ലക്കട്ട (www.evisionnews.in): ഇവിഷന്‍ ചാരിറ്റിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന രണ്ടു വീടുകള്‍ക്ക് കൂടി കുറ്റിയടിച്ചു. വിദ്യാനഗര്‍ -കല്ലക്കട്ട റോഡില്‍ വാങ്ങിയ 12സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മിക്കുന്നത്. 

രണ്ടുകാലുകളും നഷ്ടപ്പെട്ട് വാതിലുകളില്ലാത്ത വീട്ടില്‍ കഴിയുകയായിരുന്ന ബഷീറിന്റെയും വൈകല്യങ്ങള്‍ ബാധിച്ച മൂന്നുകുട്ടികളുമായി വിദ്യാനഗറിലെ വാടകക്വാട്ടേഴ്‌സില്‍ ദുരിതം തിന്നുന്ന അസ്മയുടെയും കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. കുറ്റിയടിക്കല്‍ കര്‍മം കുമ്പോല്‍ സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ നിര്‍വഹിച്ചു. ഇവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, ഡയറക്ടര്‍മാരായ ഖയ്യൂം മാന്യ, അഷ്‌റഫ് നാല്‍ത്തടുക്ക, പൊതു പ്രവര്‍ത്തകരായ നാസര്‍ മൊഗ്രാല്‍, നാസര്‍ മാന്യ, റാഷിദ്, മഹമൂദ് ചൗക്കി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad