Type Here to Get Search Results !

Bottom Ad

നിഷാമിനെ കുറിച്ച് മിണ്ടിയാല്‍ തട്ടിക്കളയും: രമേശ് ചെന്നിത്തലക്ക് വധഭീഷണി, ഭീഷണിക്ക് പിന്നില്‍ രവി പൂജാരിയെന്ന്


തിരുവനന്തപുരം(www.evisionnews.in): പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വിദേശത്ത് നിന്ന് വധഭീഷണി സന്ദേശം. ചന്ദ്രബേസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിനെ കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ അല്ലെങ്കില്‍ കുടുംബത്തില്‍ ഒരാളെയോ വധിക്കുമെന്നാണ് ഭീഷണി സന്ദേശം.

രണ്ട് ദിവസമായി നെറ്റ് കോള്‍ വഴിയാണ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം വരുന്നത്. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

മംഗളൂരു സ്വദേശി ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും +447440190035 എന്ന നമ്പറില്‍ നിന്നുമാണ് സന്ദേശം വന്നിരിക്കുന്നതെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്നും രണ്ട് ദിവസമായി തനിക്ക് ഭീഷണി ഫോണ്‍ കോളുകളുകള്‍ വരുന്നതായും ഇതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചതായും രമേശിന്റെ പരാതിയിലുണ്ട്. 

കഴിഞ്ഞ ദിവസം രാത്രി 11.22ഓടെയാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം വന്നത്. മുഹമ്മദ് നിഷാമിനെ കുറിച്ച് മോശമായി സംസാരിക്കരുത്. സംസാരിച്ചാല്‍ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തിലെ ഒരാളെയോ വധിക്കുമെന്നാണ് സന്ദേശം ലഭിച്ചത്.


keywords:kerala-thiruvananthapuram-chennithala-threat-nisham


                       


Post a Comment

0 Comments

Top Post Ad

Below Post Ad