Type Here to Get Search Results !

Bottom Ad

ചാറ്റിംഗിലൂടെ പരിചയപ്പെട്ട 17കാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയി


കൊല്ലം (www.evisionnews.in): ചാറ്റിംഗിലൂടെ ബന്ധം സ്ഥാപിച്ച് 17കാരനെ വീട്ടമ്മ തട്ടികൊണ്ടുപോയി. ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില്‍ ചിഞ്ചുവിനെ (26) ഓയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

കുട്ടിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. നാഗര്‍കോവിലിനടുത്ത് തക്കലയ്ക്കുസമീപം വാടക വീട്ടിലാണ് രണ്ടു കുട്ടികളുടെ അമ്മയായ ചിഞ്ചു താമസം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad