Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ വാഹനാപകടം: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ കോഴിക്കോട്ടെ യുവാവും ഹൈദരാബാദ് യുവതിയും മരിച്ചു

ബംഗളൂരു (www.evisionnews.in): ബംഗളൂരുവില്‍ ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ കോഴിക്കോട്ടെ യുവാവും ഹൈദരാബാദ് യുവതിയും മരിച്ചു. തുംകൂര്‍ ഡെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കോഴിക്കോട് മുക്കത്തെ മുഹമ്മദ് ആഷിഖും രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ ഹൈദരാബാദ് സ്വദേശിനി ലീനു മറിയ ജോയിയുമാണ് മരിച്ചത്. കാഞ്ഞങ്ങാട് രജിസ്‌ട്രേഷനുള്ള കെ.എല്‍. 60 ജെ 6010 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ബംഗളൂരു നഗരപരിസരത്തെ തുംകൂര്‍ റോഡില്‍ നെലമംഗലയിലാണ് അപകടം. കാറിലുണ്ടായിരുന്ന യുവതി സംഭവസ്ഥലത്ത് വെച്ചും യുവാവ് ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ നെലമംഗലം ഗവ. ആശുപത്രിയിലേക്ക് മാറ്റി. നെലമംഗലം റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


Keywords: Kerala-news-police-banglore-college-students

Post a Comment

0 Comments

Top Post Ad

Below Post Ad