Type Here to Get Search Results !

Bottom Ad

റേഷനരി സ്തംഭനം: ബിജെപി താലൂക്ക് സപ്ലൈ ഓഫീസ് മാര്‍ച്ച് തിങ്കളാഴ്ച്ച


കാസര്‍കോട്:(www.evisionnews.in) കേരളത്തിലലെ റേഷനരി വിതരണം സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് തിങ്കളാഴ്ച്ച മാര്‍ച്ച് നടത്തും. രാവിലെ പത്ത് മണിക്ക് മാര്‍ച്ച് തുടങ്ങും . ബന്തിയോടുള്ള മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് മാര്‍ച്ച് ബിജെപി സംസ്ഥാന സമിതിയംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടിയും, കാസര്‍കോട് താലൂക്ക് മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തും, ഹോസ്സ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്കും, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധനും ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതില്‍ വരുത്തത്തിയ വീഴ്ചയാണ് റേഷന്‍ സമ്പ്രദായം അവതാളത്തിലാകാന്‍ കാരണം. ഇതിന് ഉത്തരവാദി മാറി മാറി സംസ്ഥാനം ഭരിച്ച യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു.








keywords-bjp-supplyoffice-rationissue-march

Post a Comment

0 Comments

Top Post Ad

Below Post Ad