Type Here to Get Search Results !

Bottom Ad

പുത്തിലോട്ട് ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു


ചെറുവത്തൂര്‍(www.evisionnews.in): വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂള്‍ ജീവനക്കാരന്റെ ബൈക്ക് കത്തിച്ചു. ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂളിലെ ജീവനക്കാരന്‍ പുത്തിലോട്ടെ എന്‍.വി.ശ്രീനിവാസന്റെ ബൈക്കാണ് അഗ്‌നിക്കിരയാക്കിയത്.ഞായറാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങി് തീയണച്ചു. അക്രമികള്‍ ആരാണെന്ന് വ്യക്തമല്ല. ശ്രീനിവാസന്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു. ചീമേനി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

keywords;kasaragod-cheruvathur-house-bike-fire

Post a Comment

0 Comments

Top Post Ad

Below Post Ad