Type Here to Get Search Results !

Bottom Ad

പടന്നയില്‍ വീണ്ടും തീവെപ്പ്: ഓട്ടോറിക്ഷ കത്തിച്ചു

തൃക്കരിപ്പൂര്‍ (www.evisionnews.in): പടന്നയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. ഓരിയിലെ മുഹമ്മദ് റബീലിന്റെ ഓട്ടോയാണ് അജ്ഞാതസംഘം തീവെച്ചു നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 12.30 മണിയോടെ പടന്ന ഓരിയിലാണ് സംഭവം.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. അര്‍ധരാത്രി എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നബീല്‍ വീട്ടില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ ഓട്ടോറിക്ഷ കത്തുന്നത് കണ്ട് ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും അപ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. മുഹമ്മദ് റബീലിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചന്തേര പോലീസ് പരിധിയില്‍ തീവെപ്പ് സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad