Type Here to Get Search Results !

Bottom Ad

ഉള്ളി വിഴുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ബംഗളൂരു (www.evisionnews.in): ഉള്ളി വിഴുങ്ങി ഒരു വയസുകാരിയായ പെണ്‍കുട്ടി ദാരുണമായി മരിച്ചു. ബെള്ളാരി ജില്ലയിലാണ് സംഭവം. കര്‍ഷക ദമ്പതികളുടെ മകള്‍ നിത്യശ്രീയാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്ത് വെയില്‍ കായാനിട്ട വലിയ ഉള്ളിയെടുത്ത് വിഴുങ്ങുകയായിരുന്നു. ഉള്ളി തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചത്. മരണത്തിന് മുമ്പ് അബോധാവസ്ഥയിലായ കുട്ടിയുടെ കരച്ചില്‍ പോലും പുറത്തുവന്നില്ലെന്ന് മാതാവ് പറഞ്ഞു. സമീപത്തെ ആശുപത്രിയല്‍ ഉടന്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. കര്‍ണാടക ഗ്രാമങ്ങളിലെ ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങളുടെ കുറവുമൂലമാണ് ഈ ദുരന്തമുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad