കാസര്‍കോട് (www.evisionnews.in) : വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം''മുദ്രാവാക്യമുയര്‍ത്തി തിങ്കളാഴ്ച ഡിവൈഎഫ്‌ഐ 14 ജില്ലാകേന്ദ്രത്തിലും 'യുവസാഗരം' സംഘടിപ്പിച്ചു. സംസ്ഥാനത്ത് ജില്ലകളില്‍ ലക്ഷക്കണക്കിന് യുവജനങ്ങളാണ് യുവസാഗരത്തില്‍ അണിനിരന്നത്.
കാസര്‍കോട്ട് അടുത്തകാലത്ത് നടന്ന വമ്പിച്ച ബഹുജന മുന്നേറ്റമാണ് യുവസാഗരത്തില്‍ ദൃശ്യമായത്. പുതിയ ബസ്റ്റാന്റ് പരിസരത്തെ പി.ബി ഗ്രൗണ്ടില്‍ സജ്ജമാക്കിയ പ്രത്യേക സമ്മേളന നഗരിയിലായിരുന്നു വിദ്യാനഗറില്‍ നിന്ന് പ്രകടനമായി ഇരമ്പി എത്തിയ യുവജനങ്ങള്‍ അണിനിരന്നത്.
യുവസാഗരം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരന്‍ എം.പി, ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍, എം.വി ബാലകൃഷ്ണന്‍, സി.എച്ച് കുഞ്ഞമ്പു, ടി.വി ഗോവിന്ദന്‍, പി.ജനാര്‍ദ്ദനന്‍, കെ.വി.കുഞ്ഞിരാമന്‍, കെ.എ മുഹമ്മദ് ഹനീഫ, സാബു എബ്രഹാം, കെ.ആര്‍ ജയാനന്ദ, കെ.രവീന്ദ്രന്‍, ടി.എം.എ കരീം, സിജി മാത്യു തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു. യുവജന പ്രകടനത്തിന് ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.മണികണ്ഠന്‍, ശിവജി വെള്ളിക്കോത്ത്, കെ.രാജീവന്‍, കെ.സജിത്ത്, ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
തലസ്ഥാനത്ത് ശംഖുംമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ യുവ സാഗരം ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് പള്ളുരുത്തി വെളിയില്‍ മന്ത്രി ഇ പി ജയരാജനും ആലപ്പുഴയില്‍ മന്ത്രി ജി സുധാകരനും തൃശൂരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോഴിക്കോട്ട് പിബി അംഗം എം എ ബേബിയും കണ്ണൂരില്‍ പിബി അംഗം ബൃന്ദ കാരാട്ടും , കൊല്ലത്ത് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു.
Keywords: Dyfi-indipendence-day-Maha-sagaram
സ്വാതന്ത്ര്യദിനം കാസര്‍കോടിനെ യുവസാഗരമാക്കി ഡി.വൈ.എഫ്.ഐ
4/
5
Oleh
evisionnews