Type Here to Get Search Results !

Bottom Ad

നികുതി വെട്ടിച്ചു കടത്തിയ സാധനങ്ങള്‍ ചെക്ക്പോസ്റ്റില്‍ പിടിച്ചെടുത്തു

മഞ്ചേശ്വരം:(www.evisionnews.in)നികുതിവെട്ടിച്ചു കര്‍ണ്ണാടകയില്‍ നിന്നു ബസില്‍ കടത്തുകയായിരുന്ന സാധനങ്ങള്‍ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം പിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്കു വരികയായിരുന്ന സ്വകാര്യബസില്‍ കടത്തുകയായിരുന്ന 30 പാഴ്സല്‍ കെട്ടുകളാണ് പിടികൂടിയത്. ഇതില്‍ സംശയം തോന്നിയ എക്സൈസ് പരിശോധിച്ചപ്പോള്‍ ബേക്കറി സാധനങ്ങള്‍, ചെരുപ്പ്, വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്ട്സുകകള്‍ എന്നിവയാണെന്നു തിരിച്ചറിഞ്ഞു. സാധനങ്ങള്‍ക്ക് ഉടമയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവസെയില്‍സ് ടാക്സിനു കൈമാറി.

keywords : banglore-kasaragod-bus

Post a Comment

0 Comments

Top Post Ad

Below Post Ad