Type Here to Get Search Results !

Bottom Ad

ഫേസ്ബുക്കില്‍ ഇനി വാട്‌സ്ആപ്പ് നമ്പര്‍ ഷെയര്‍ ചെയ്യാം


കാലിഫോര്‍ണിയ (www.evisionnews.in): ഇനി വാട്സ്ആപ്പ് നമ്പര്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യാം. ഇതോടെ ഫേസ്ബുക്കിലെ പരസ്യങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ വാട്സ്ആപ്പില്‍ നിന്ന് ശേഖരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഫേസ്ബുക്ക് ആരുമായും പങ്കുവെയ്ക്കുകയോ പ്രസിദ്ധപ്പെടുകയോ ഇല്ല.

ഫേസ്ബുക്ക് പ്രൊഫൈലുകളിലും കമ്പനി വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയില്ല. എന്നാല്‍ സുഹൃത്തുക്കളുടെ അല്‍ഗൊരിതം മെച്ചപ്പെടുത്തുന്നതിനായി ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഉപയോഗിക്കും. ഇക്കാര്യം വാട്സ്ആപ്പിന്റെ പാരന്റ് കമ്പനിയായ ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതാദ്യമായാണ് ഫേസേബുക്ക് രണ്ട് പ്ലാറ്റ്ഫോമുകളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള സേവനത്തിന് തുടക്കം കുറിക്കുന്നത്. ഇതോടെ ഫേസ്ബുക്ക് ഉപയോക്താക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് ലഭിക്കും.

എന്നാല്‍ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് നേരിട്ട് പരസ്യങ്ങളെത്തിച്ച് പണമുണ്ടാക്കാനുള്ള ശ്രമമാണ് ഫേസ്ബുക്കിന്റേത്. രണ്ട് വര്‍ഷം മുമ്പ് ഫേസ്ബുക്ക് ഏറ്റെടുത്ത വാട്സ്ആപ്പിന് ഇന്ന് ലോകത്തെമ്പാടുമായി ഒരു ബില്യണ്‍ ഉപയോക്താക്കളാണുള്ളത്. ഫേസ്ബുക്ക് പുറത്തിറക്കിയ പോളിസിയെ സംശയത്തോടെ തന്നെയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ നോക്കിക്കാണുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് വാട്സ്ആപ്പും ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. വാട്സ്ആപ്പ് ഏറ്റവും ഒടുവില്‍ അപ്ഡേറ്റ് ചെയ്തവര്‍ക്ക് പുതിയ പോളിസിയുടെ ഫീച്ചറുകള്‍ ലഭ്യമാകും.


Keywords: Technology-news-feature-whatsapp-facebook-new-apdation

Post a Comment

0 Comments

Top Post Ad

Below Post Ad