കാസര്‍കോട്:(www.evisionnews.in) ദീര്‍ഘ വീക്ഷണവും മനുഷ്യത്വവും ഒത്തിണങ്ങിയ സല്‍കര്‍മ്മങ്ങളിലൂടെ രാഷ്ട്രീയത്തിന്റെ നന്മ ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ തികഞ്ഞ ജനാധിപത്യ വാദിയായിരുന്നു ടി.എ ഇബ്രാഹിം എം.എല്‍.എ എന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു.
നിയമസഭാംഗം എന്ന നിലയില്‍ വളച്ചു കെട്ടില്ലാതെ ആരവങ്ങളില്‍ നിന്നകന്ന് മണ്ഡലത്തിന്റെ വികസനത്തിന്റെ പുരോഗതിക്കും കണിശമായി മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ച ഇബ്രാഹിം സാഹിബ് പുതു തലമുറക്ക് മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ടി.എ ഇബ്രാഹിം സാഹിബിന്റെ 38-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവെന്ന നിലയില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ലെന്ന് ചെര്‍ക്കളം പറഞ്ഞു. എം.എല്‍.എയായിരുന്നപ്പോള്‍ അദ്ദേഹം നടപ്പിലാക്കിയ വികസനങ്ങള്‍ നിരവധിയാണ്. നാടിന്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം ശക്തമായ കാസര്‍കോട് മേഖലകളില്‍ മുസ്‌ലിം ലീഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതില്‍ ജാഗരൂകമായ പ്രവര്‍ത്തനമാണ് ടി.എ ഇബ്രാഹിം നടത്തിയെതെന്ന് ചെര്‍ക്കളം പറഞ്ഞു.
പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വി.എം മുനീര്‍ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി, ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാഷിം കടവത്ത്, മാഹിന്‍ കേളോട്ട് എന്‍.എ അബൂബക്കര്‍ ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍, എ.എ അബ്ദുല്‍ റഹ്മാന്‍, കെ.എം ബഷീര്‍ പ്രസംഗിച്ചു.
ടി.എ ഇബ്രാഹിം നാടിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവ്: ചെര്‍ക്കളം
4/
5
Oleh
evisionnews