Friday, 5 August 2016

പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ നിരോധിച്ചു


കാസര്‍കോട്  (www.evisionnews.in) : പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയപതാക നിരോധിച്ചു ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി നിയമ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ലഭിച്ചു. വെള്ളിയാഴ്ച ഉത്തരവ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും എത്തിച്ചു. പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകളുടെ വില്‍പ്പനയും ഉപയോഗവും ഒരേപോലെ കുറ്റകരമായിരിക്കുമെന്നു സര്‍ക്കുലറിലുണ്ട്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാനും നിര്‍ദ്ദേശമുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അടുത്തിരിക്കെ പ്ലാസ്റ്റിക്ക് പതാകകള്‍ വ്യാപകമാണ്.

Keywords: Avoid-plastic-flag-government-order

Related Posts

പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ നിരോധിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.