Type Here to Get Search Results !

Bottom Ad

അങ്കമാലി കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റി: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി


തൃശൂര്‍ (www.evisionnews.in): തിരുവന്തപുരം -മംഗളൂരു (16347) എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളം തെറ്റി. അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ വെച്ചാണ് ട്രെയിന്‍ പാളംതെറ്റിയത്. ആളപായമില്ല. അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയില്‍ കറുകുറ്റി സ്റ്റേഷന് സമീപമാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 2.15 നായിരുന്നു അപകടം. കറുകുറ്റിയില്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബോഗികള്‍ പാളത്തിന് സമീപത്തേക്ക് ചരിയുകയായിരുന്നു. ട്രെയിനിലെ എസ് നാലുമുതല്‍ എ ഒന്ന് വരെയുള്ള ബോഗികളാണ് പാളം തെറ്റിയത്.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയാണ്. പാളംതെറ്റിയ 12 ബോഗികള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റെയില്‍ ട്രാക്കിലെ വിള്ളലാണ് അകടത്തിന് കാരണമായതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.


അപകടത്തില്‍ പാളം പൂര്‍ണമായും തകര്‍ന്നു. അതിനാല്‍ പാളംപുനസ്ഥാപിക്കാന്‍ കുറഞ്ഞത് പത്ത് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ട്രെയിന്‍ അധികം വേഗതയില്‍ അല്ലാതിരുന്നതും എതിര്‍ വശത്തുനിന്ന് മറ്റു ട്രെയിനുകള്‍ വാരാതിരുന്നതുമാണ് വന്‍ദുരന്തം ഒഴിവാക്കിയത്. അപകടത്തിന് തൊട്ടുപിന്നാലെയാണ് ചെന്നൈ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് കറുകുറ്റിയില്‍ എത്തിയത്.


അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. പല ട്രെയിനുകളും വഴിതിരിച്ച് വിടുകയാണ്. 16 പാസഞ്ചര്‍ ട്രയിനുകളും ആറ് എക്‌സ്പ്രസ് ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. കൂടാതെ എറണാകുളത്തു നിന്ന് അങ്കമാലി, തൃശൂര്‍, കോഴിക്കോട് ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. വടക്കുഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തിങ്കളാഴ്ച പുലര്‍ച്ചെയേ പുനസ്ഥാപിക്കുവെന്നാണ് സൂചന. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റയില്‍വേ ഹെല്‍പ്പ് ലൈന്‍ തുറന്നു. തിരുവനന്തപുരം: 04712320012, തൃശ്ശൂര്‍: 04712429241.


Keywords; Kerala-trisur-news-train-accident-railway-line

Tags

Post a Comment

0 Comments

Top Post Ad

Below Post Ad