Type Here to Get Search Results !

Bottom Ad

വേണ്ടത്ര സുരക്ഷിതമല്ല: സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു

കാസര്‍കോട് (www.evisionnews.in): അപകടത്തില്‍പ്പെട്ട കുനില്‍ എഡുക്കേഷന്‍ ട്രസ്റ്റ് സ്‌കൂളിന്റെ കെ 14 എച്ച് 684 ബസിന്റെ ഫിറ്റ്‌നസ് റദ്ദുചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വാഹനം പരിശോധിച്ചത് ബ്രേക്ക് സംവിധാനവും സ്റ്റിയറിംഗ് സംവിധാനവും കാര്യക്ഷമമല്ലായെന്ന് കണ്ടെത്തിയതിനാലാണ് നിലവിലുള്ള ഫിറ്റ്‌നസ് റദ്ദുചെയ്തത്. 

സ്‌കൂള്‍ വാഹനങ്ങള്‍ അമിതമായി കുട്ടികളെ കുത്തിനിറച്ച് കൊണ്ട്‌പോകുന്നതായും കാര്യക്ഷമമല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ആര്‍ ടി ഒ ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. നിഷ്‌കര്‍ഷിച്ചതിലും പ്രായോഗിക പരിചയം കുറവായ ഡ്രൈവര്‍മാര്‍ വാഹനം കൈകാര്യം ചെയ്യുന്നത് വ്യാപകമായതിന്റെ അടിസ്ഥാനത്തില്‍ ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ കെ രാജീവന്‍, വി കെ ദിനേശ്കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി രമേശന്‍, സൂരജ് മൂര്‍ക്കോത്ത് എന്നിവരും പങ്കെടുത്തു. അപകടകരമായ രീതിയില്‍ വാഹനം സര്‍വ്വീസ് നടത്തുന്നത് കണ്ടാല്‍ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ വിവരം അറിയിക്കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.


Keywords: Kasaragod-news-kunil-school-bus-accident-rto

Post a Comment

0 Comments

Top Post Ad

Below Post Ad