കാസര്‍കോട് (www.evisionnews.in): ജില്ലയിലെ പോലീസ് മോട്ടോര്‍ വാഹന വകുപ്പില്‍ ആവശ്യത്തിന് മെക്കാനിക്കും ഇലക്ട്രീഷ്യനുമില്ലാത്തതിനെ തുടര്‍ന്ന് തകരാറിലായ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഏഴ് പോലീസ് വാഹനങ്ങള്‍ക്കായി രണ്ട് മെക്കാനിക്കും ഒരു ഇലക്ട്രീഷ്യനും എന്ന അനുപാതത്തിലാണ് നിയമനം ഉണ്ടാകേണ്ടത്. എന്നാല്‍ പോലീസ് സേനയില്‍ 250 വാഹനങ്ങളാണുള്ളത്. 86 ഡ്രൈവര്‍മാരുമുണ്ട്. എന്നിട്ടും ഇലക്ട്രീഷന്റെയും മെക്കാനിക്കിന്റെയും എണ്ണത്തില്‍ വര്‍ധനയുണ്ടായില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ആറ്് വര്‍ഷമായി പുതിയതായി ഒരു നിയമനവും ജില്ലയില്‍ ഉണ്ടായിട്ടില്ല. നിലവിലുണ്ടായിരുന്ന ഇലക്ട്രീഷ്യന്‍ മൂന്ന് വര്‍ഷം മുമ്പ് സ്ഥലം മാറി പോയെങ്കിലും ആ ഒഴിവ് അങ്ങനെത്തന്നെ ഒഴിഞ്ഞുകിടക്കുകയാണ്.
Keywords: Kasaragod-news-police-mechanic-driver
പോലീസ് മോട്ടോര്‍ വാഹന വകുപ്പില്‍ മെക്കാനിക്കില്ല: വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു
4/
5
Oleh
evisionnews