Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഒരുങ്ങി: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും


കാസര്‍കോട് (www.evisionnews.in): രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം 18, 19, 20 എന്നീ തിയതികളില്‍ കാസര്‍കോട് നുള്ളിപ്പാടിയില്‍ ഹോട്ടല്‍ ഹൈവേ കാസിലിന് മുമ്പിലുള്ള പി.എം ഹനീഫ നഗറില്‍ നടക്കും.

സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ കൈതക്കാട് നിന്നും കൊടിമരം ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നിന്നും കൊണ്ട് വരും. 18ന് രാവിലെ ഒമ്പതര മണിക്ക് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തും. പത്ത് മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, യുവപ്രഭാഷകന്‍ മുജീബ് കാടേരി മലപ്പുറം പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി താഹിര്‍, സി.എല്‍ റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, എ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി പ്രസംഗിക്കും. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ കെ.ബി.എം ഷരീഫ് നന്ദിയും പറയും.

ഉച്ചക്ക് ശേഷം രണ്ട് മണിക്ക് യുവാക്കളുടെ തീരോദാനവും നാടിന്റെ ആശങ്കകളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിക്കും, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി ഓണമ്പള്ളി, കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ അഷ്‌റഫ് കടക്കല്‍, ഐ.എസ്.എം കേരള പ്രസിഡന്റ് അബ്ദുല്‍ മജീദ് സ്വലാഹി, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം അസ്ലം പടന്ന പ്രസംഗിക്കും. സെക്രട്ടറി അഷ്‌റഫ് എടനീര്‍ സ്വാഗതവും. ടി.എസ് നജീബ് നന്ദിയും പറയും.

വൈകിട്ട് അഞ്ചു മണിക്ക് കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ എന്ത് കൊണ്ട് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ: സുരേഷ് ബാബു പ്രസംഗിക്കും. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ സ്വാഗതവും സെക്രട്ടറി മമ്മു ചാല നന്ദിയും പറയും. രാത്രി ഏഴ് മണിക്ക് യൂത്ത് ലീഗ് പഴയ കാല നേതാക്കളുടെ കൂട്ടായ്മ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് യൂസുഫ് ഉളുവാര്‍ സ്വാഗതവും ഉസാമ പള്ളങ്കോട് നന്ദിയും പറയും.

19ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. കെ.എം.ഷാജി എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പഭാഷണം നടത്തും.

ഹമീദലി ഷംനാട്, സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുള്ള, എം.സി ഖമറുദ്ധീന്‍, എ.അബ്ദുള്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ധീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി.മുഹമ്മദ് ക്കുഞ്ഞി,ഡൊ. പി. എ ഇബ്രാഹിം ഹാജി,എം.എസ് മുഹമ്മദ് കുഞ്ഞി, മെട്രോ മുഹമ്മദ് ഹാജി, വി.കെ.പി ഹമീദലി, എല്‍.എമഹ്മൂദ് ഹാജി, ടി.എ മൂസ, ബഷീര്‍ വെള്ളിക്കോത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍ ,കെ .പി മുഹമ്മദ് അഷ്‌റഫ്, യഹ് യ തളങ്കര, കുഞ്ഞഹമ്മദ് പൂഞ്ചാവി, എ.പി ഉമ്മര്‍, അഡ്വ.സി.ഷുക്കൂര്‍, എ.എ ജലീല്‍, എം.അബ്ബാസ്, എ.ബി.ശാഫി, വി.കെ ബാവ ,കെ.മധു, ഹംസ തൊട്ടി, സലീം തളങ്കര, അബ്ദുല്ല ആറങ്ങാടി സംബന്ധിക്കും. എ.കെ.എം അഷ്‌റഫ് സ്വാഗതവും കെ.ബി.എം ഷരീഫ് നന്ദിയും പറയും. 

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരിക്കെ മരണപ്പെട്ട പി.എം ഹനീഫയുടെ പേരില്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന സാഹിത്യ പുരസ്‌കാരം ഇപ്രാവശ്യം ഉള്ളാള്‍ എന്ന പുസ്തക രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവുമായ പി.വി.ഷാജി കുമാറിന് 19ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി സമ്മാനിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad