Type Here to Get Search Results !

Bottom Ad

അസ്ലം വധക്കേസ്: അഞ്ചു ദിവസത്തേക്ക് വാടകക്കെടുത്ത കാറില്‍ ഘാതകര്‍ കൊലനടത്തിയത് നാലാം ദിവസം


കോഴിക്കോട് (www.evisionnews.in): നാദാപുരം മുഹമ്മദ് അസ്‌ലം വധക്കേസില്‍ പോലീസ് അന്വേഷണം സിപിഎമ്മിലേക്ക് നീളുന്നു. നാദാപുരം വളയത്ത് ഏരിയ സെക്രട്ടറിയുടെ വീട്ടിലും തിങ്കളാഴ്ച അര്‍ധരാത്രി പോലീസ് കയറിയിറങ്ങി. കൊലയാളികള്‍ വളയം സ്വദേശികളാണെന്ന് ഉറപ്പിച്ചതോടെയാണിത്. സിപിഎം പ്രാദേശിക നേതാക്കള്‍ അറിയാതെ കൊലനടക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.

കൊലയാളികള്‍ അഞ്ചു ദിവസത്തേയ്ക്കു ഇന്നോവ കാര്‍ വാടകയ്ക്കെടുത്തത് പന്ത്രണ്ടായിരം രൂപയ്ക്കാണെന്നും വാടകയ്ക്കെടുത്തയാള്‍ ഒളിവിലെന്നും പോലീസ് അറിയിച്ചു. നാട്ടില്‍ എത്തിയ പ്രവാസി മലയാളികള്‍ക്കു കാര്‍ വേണമെന്ന് പറഞ്ഞാണ് കൊലയാളി സംഘം കാര്‍ വാടകയ്ക്കെടുത്തത്. ഇതിന് ഇടനിലക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ വാടകയ്ക്കെടുത്ത നാലാം ദിവസമായിരുന്നു കൊല. അതിനിടെ, രാത്രി വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പോലീസിനെതിരെ പ്രകടനം നടത്തി.

ആഗസ്ത് 12ന് രാത്രിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അസ്ലമിനെ ഒരു സംഘമാളുകള്‍ വെട്ടി കൊലപ്പെടുത്തിയത്. തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സി.കെ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിട്ടയക്കപ്പെട്ടതു മുതല്‍ അസ്ലമിനു ഭീഷണിയുണ്ടായിരുന്നു.

Keywords: Kozikkod-aslam-murder-case-police-local

Tags

Post a Comment

0 Comments

Top Post Ad

Below Post Ad