Tuesday, 9 August 2016

മാണി ചര്‍ച്ചയില്‍ മധ്യസ്ഥനാവാന്‍ താനില്ല: കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം (www.evisionnews.in): യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ കെ.എം മാണിയുമായി അനുനയ ചര്‍ച്ചക്കില്ലെന്നും എന്നാല്‍ സൗഹൃദ സംഭാഷണങ്ങള്‍ ഉണ്ടായേക്കാമെന്നും മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് മടക്കി കൊണ്ടുവരാനുള്ള ചര്‍ച്ചയുടെ മധ്യസ്ഥനാവാന്‍ താനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്നണി വിട്ട കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ യു.ഡി.എഫ് കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

കേരള കോണ്‍ഗ്രസിന്റെ തീരുമാനം ശരിയോ തെറ്റോയെന്ന് പറയാനില്ല. അവര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തില്‍ ലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണി വിട്ടയുടനെ കേരള കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ മുസ്ലിം ലീഗിന് താല്‍പര്യമില്ല. സമയം ആകുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 


Keywords: Kerala-news-mani-charcha-iuml-udf-kunhalikkutty

Related Posts

മാണി ചര്‍ച്ചയില്‍ മധ്യസ്ഥനാവാന്‍ താനില്ല: കുഞ്ഞാലിക്കുട്ടി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.