കണ്ണൂര്‍ (www.evisionnews.in): സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവനക്ക് അതേ നാണയത്തില്‍ മറുപടി കൊടുത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി രമേശ്. പാടത്തെ പണി നിര്‍ത്തില്ല, ഇനിയും തുടരും. വരമ്പത്ത് കൂലി വാങ്ങലല്ല മറിച്ച് പാടത്തെ പണിയിലൂടെ പൊന്നുവിളയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രമേശ് പ്രതികരിച്ചു.
അതേസമയം പയ്യന്നൂര്‍ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും സിബിഐ അന്വേഷണത്തെ നേരിടാന്‍ സി.പി.എം തയാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വ്യക്തമാക്കി. പയ്യന്നൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം.
പയ്യന്നൂരിലെ ധന്‍രാജ് വധവുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശം. പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നും കൊടിയേരി പറഞ്ഞിരുന്നു. കോടിയേരിയുടെ ഈ വിവാദ പ്രസംഗത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി നേതാക്കളാണ് പ്രത്യക്ഷമായും പരോക്ഷമായും രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ പ്രതികരണവുമായി രംഗത്തെത്തിയത്.
വരമ്പത്ത് കൂലി വാങ്ങലല്ല, പാടത്ത് പൊന്നുവിളയിക്കുകയാണ് ലക്ഷ്യം; കോടിയേരിക്ക് മറുപടിയുമായി എം.ടി രമേശ്
4/
5
Oleh
evisionnews