Tuesday, 16 August 2016

എം.എസ്.എഫ് ദുബൈ കെ.എം.സി.സി മെസ്റ്റ് അവാര്‍ഡ് വിതരണം ചെയ്തു


കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ജില്ലാ കമ്മിറ്റിയും ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ മെസ്റ്റ് പരീക്ഷാ വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപഹാരങ്ങളും വിതരണം ചെയ്തു. ജില്ലയിലെ 34 കേന്ദ്രങ്ങളില്‍ ആറായിരത്തോളം പേര്‍ പരീക്ഷ എഴുതിയതില്‍ നിന്ന് ഉന്നത വിജയം നേടിയ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അയ്യായിരം രൂപ വീതം സ്‌കോളര്‍ഷിപ്പും ഉപഹാരങ്ങളും നല്‍കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പള്ളിക്കര സ്വദേശി കാഞ്ഞങ്ങാട് ക്രിസ്റ്റ് സി.എം.ഐ സ്‌കൂളിലെ ബീവി ജുനീഹ മാലിഹ ഒന്നാം സ്ഥാനവും ജി എച്ച് എസ് എസ് തൃക്കരിപ്പൂരിലെ അദിത്ത് രാജ് രണ്ടാം സ്ഥാനവും നേടി. 

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് ഉപ്പളയിലെ എം.എ മുഹ്‌സിന്‍, ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗിലെ സൗരവ് സുരേന്ദ്രന്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ദേലംപാടി സ്വദേശി ബി.എ.ആര്‍.എച്ച്.എസ് ബോവിക്കാനത്തെ യു.എ സഫ്‌വാന്‍ രണ്ടാം സ്ഥാനവും നേടി. 

ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹ്മദലി മുഖ്യാതിഥിയായി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് വിജയികളെ പരിജയപ്പെടുത്തി. അസീസ് കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന ആസ്ഥാന മന്ദിരമായ ഹബീബ് സെന്റര്‍ ഫണ്ട് ശേഖരണം ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ ട്രഷറര്‍ കുഞ്ഞഹമ്മദ് ബെദിര ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ഉദുമ മണ്ഡലം പ്രസിഡന്റ് ടി.ഡി കബീര്‍, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി റഹ്മാന്‍ ഗോള്‍ഡന്‍, കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, ടി.ആര്‍ ഹനീഫ്, റഷീദ് ഹാജി കല്ലിങ്കാല്‍, റസാഖ് തായിലക്കണ്ടി, ഡോ. ഇസ്മയില്‍, ഹസന്‍ കുദുവ, എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, സി.ഐ.എ ഹമീദ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സാദിഖുല്‍ അമീന്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ജാഫര്‍ കല്ലഞ്ചിറ, ജാബിര്‍ തങ്കയം, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സിദ്ദീഖ് മഞ്ചേശ്വരം, എം.പി സവാദ്, ഖാദര്‍ ആലൂര്‍, റംഷീദ് നമ്പ്യാര്‍കൊച്ചി, സഹദ് അംഗഡിമുഗര്‍, റഫീഖ് വിദ്യാനഗര്‍ പ്രസംഗിച്ചു.

Related Posts

എം.എസ്.എഫ് ദുബൈ കെ.എം.സി.സി മെസ്റ്റ് അവാര്‍ഡ് വിതരണം ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.