Tuesday, 23 August 2016

കുമ്പളയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസിലെ പ്രതി അറസ്റ്റില്‍ ചെയ്തു. ഏരിയാലിലെ നവാസിനെ (36)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുമ്പളയിലെ രണ്ടു വീടുകളിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 

കഴിഞ്ഞ ദിവസം കുമ്പളയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ച സംബന്ധിച്ച വിവരം പുറത്തുവന്നത്. ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും കിട്ടിയിരുന്നില്ല. കവര്‍ച്ചാക്കേസുമായ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കുമായി പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.


Keywords: Kasaragod-news-police-remand

Related Posts

കുമ്പളയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.