Type Here to Get Search Results !

Bottom Ad

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍


വിദ്യാനഗര്‍ (www.evisionnews.in): നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മധൂരിലെ ഓട്ടോ ഡ്രൈവര്‍ സുരേഷാ (47)ണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പതുകാരിയായ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു വെന്നാണ് പരാതി. സംഭവം വീട്ടില്‍ പറഞ്ഞതോടെ ക്ലാസ് അധ്യാപിക മുഖേനെ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി.

Keywords: Rape-madhur

Post a Comment

0 Comments

Top Post Ad

Below Post Ad