Sunday, 21 August 2016

ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു


അമ്പത്തറ (www.evisionnews.in): ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു. ഉദുമ ബാരയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ പ്രകാശനാ (36)ണ് മരിച്ചത്. ചാലിങ്കാലിനും കേളോത്തിനും ഇടയില്‍ ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. 

ഉദുമയിലെ സ്വന്തം വീട്ടില്‍ നിന്ന് വാഴുന്നോറടിയിലെ ഭാര്യാ വീട്ടിലേക്ക് പോവുകയായിരുന്നു പ്രകാശന്‍ ഓടിച്ച ബൈക്കില്‍ എതിരെവരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രകാശന്‍ റോഡിലേക്ക് തെറിച്ചുവീഴുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശന്‍ തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സംഭവത്തില്‍ അപകടം വരുത്തിയ ലോറി അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kasaragod-news-knd-accident-police-bike-and-lorry

Related Posts

ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.