Type Here to Get Search Results !

Bottom Ad

ഒമ്പത് വയസ്സുകാരിയെ പീഢിപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി


കാസര്‍കോട്(www.evision.com) : ഒമ്പത് വയസ്സുകാരിയെ പീഢിപ്പിച്ചതായി പരാതി. മധൂര്‍ കൊല്ല്യയിലെ പെണ്‍കുട്ടിയാണ് പീഢനത്തിനിരയായത്.നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെ ഒരു ഓട്ടോ ഡ്രൈവറാണ് പീഢിപ്പിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.

അതിനിടെ പെണ്‍കുട്ടിയെ പീഢിപ്പിച്ച യുവാവിനെ പോലീസ് വലയിലാക്കി ചോദ്യം ചെയ്തുവരുന്നു. കൂഡ്‌ലു സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സുരേഷാണ് പിടിയിലായത്. പീഢനത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയമുണ്ട്.

Keywords: kasaragod- Madhur- Kolya- Girl- student- Rape- hospitalized

Post a Comment

0 Comments

Top Post Ad

Below Post Ad