Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിന് കോടിയേരി എത്തുന്നു


കുറ്റിക്കോല്‍  (www.evisionnews.in)  : കുറ്റിക്കോലില്‍ ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ പി.ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ സി പി ഐയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ 29ന് വൈകുന്നേരം കുറ്റിക്കോലില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംബന്ധിക്കും.  കേന്ദ്ര കമ്മറ്റി അംഗം പി.കരുണാകരന്‍, ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ തുടങ്ങിയവരും ഉണ്ടാകും.

വര്‍ഷങ്ങളായി ബേഡകം ഏരിയാ കമ്മറ്റിയുമായി ഇടഞ്ഞു നിന്നിരുന്ന ഗോപാലന്‍മാസ്റ്ററെയും അനുയായികളെയും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് രംഗത്തെത്തിയിരുന്നുവെങ്കിലും നിലപാടുമാറ്റാന്‍ വിമതര്‍ തയ്യാറായിരുന്നില്ല. സി പി ഐയിലേയ്ക്കു പോയതിനു പിന്നാലെ സി പി എം നേതൃത്വം യോഗം ചേര്‍ന്ന് പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനിച്ചത്. തെറ്റിദ്ധരിക്കപ്പെട്ട പ്രവര്‍ത്തകരെ നേരില്‍ കണ്ട് സംസാരിക്കാനും പാര്‍ട്ടിയിലേയ്ക്കു തിരികെ കൊണ്ടുവരാനുമായിരുന്നു തീരുമാനം.

ഇതിനു തൊട്ടുപിന്നാലെ കുറ്റിക്കോലില്‍ സി പി എം നേതൃത്വത്തില്‍ നടന്ന കൃഷ്ണപ്പിള്ളദിനാചരണ പരിപാടിയുമായി പാര്‍ട്ടിയിലെ അസംതൃപ്തരായ മറ്റൊരു വിഭാഗം സ്വീകരിച്ച നിലപാടും നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ഔദ്യോഗികമായി കൊടി ഉയര്‍ത്തേണ്ടവര്‍ എത്തുന്നതിനു മുമ്പ് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തിയതാണ് വിവാദമായത്.
ഈ സംഭവത്തോടെയാണ് സംസ്ഥാന സെക്രട്ടറി തന്നെ കുറ്റിക്കോലില്‍ നേരിട്ടെത്താന്‍ തീരുമാനിച്ചത്.

Keywords: Kuttikol-kodiyeri-cpm-cpi-problems

Post a Comment

0 Comments

Top Post Ad

Below Post Ad