Type Here to Get Search Results !

Bottom Ad

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ സ്വര്‍ണ്ണ വേട്ട; 80 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം പിടികൂടി


കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 80 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് നിന്നും നികുതി വെട്ടിച്ച് കാസര്‍കോട്ടെ ജ്വല്ലറികളിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് വില്‍പ്പന നികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
പിടികൂടിയ സ്വര്‍ണത്തിന് 11.97 ലക്ഷം രൂപ പിഴയീടാക്കി സ്വര്‍ണം വിട്ടുകൊടുത്തു. സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് വിഭാഗം അസി. കമ്മീഷണര്‍ പി സി ജയരാജന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ നാരായണന്‍ കൊളത്തൂര്‍, ടി വി രത്നാകരന്‍, അരുണ്‍, സജിത്കുമാര്‍, സി എ രാഘവന്‍, ഡ്രൈവര്‍മാരായ രതീഷ്, എ ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണവേട്ടയ്ക്ക് നേതൃത്വം നല്‍കിയത്.

keywords : kasragod-new-busstand-gold-tax

Post a Comment

0 Comments

Top Post Ad

Below Post Ad