കാസര്‍കോട്:(www.evisionnews.in) പൊതുമരാമത്ത് പ്രവൃത്തി ചെയ്ത വകയില്‍ കരാറുകാര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഓണത്തിന് മുമ്പ് നല്‍കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുടിശ്ശിക വിതരണം ചെയ്തില്ലെങ്കില്‍ മുഴുവന്‍ പ്രവൃത്തികളും നിര്‍ത്തിവെച്ച് സമരത്തിനിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കരാറുകാരായ എം. എ. മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള, സത്താര്‍ ബേവിഞ്ച, വി.വി സുരേഷ്, അഷ്‌റഫ് നെല്ലിക്കുന്ന്, പി.എച്ച്. ഇസ്മായില്‍ ഹാജി എന്നിവരുടെ നിര്യാണത്തില്‍ കമ്മിറ്റി അനുശോചിച്ചു.
യോഗത്തില്‍ സെക്രട്ടറി ജാസിര്‍ ചെങ്കള സ്വഗതം പറഞ്ഞു. പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി ചാപ്പാടിയുടെ അധ്യക്ഷതയില്‍ നിസാര്‍ പട്ടുവത്തില്‍ ഉദ്ഘാടനം ചെയ്തു. എം. എ. നാസര്‍, ബോസ് ഷെരീഫ്, എം.എം നൗഷാദ്, എം.ടി നാസര്‍, റസാഖ് ബദിര, എം.എ.എച്ച്. സുനൈഫ് , ഹക്കീം മാര, മാര്‍ക്ക് മുഹമ്മദ്, എം.ടി കബീര്‍, കബീര്‍ ഉഗ്രാണി, എം.എ വാഹിദ്, നിസാര്‍ കലട്ര പ്രസംഗിച്ചു.
keywords : pwd-contractors-district-committee-meet
കരാറുകാരുടെ കുടിശ്ശിക ഓണത്തിന് നല്‍കിയില്ലെങ്കില്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കും :യൂത്ത് വിംഗ്
4/
5
Oleh
evisionnews