Type Here to Get Search Results !

Bottom Ad

കാസര്‍കോട് മൂന്ന് മാസത്തിനിടയില്‍ പിടിച്ചെടുത്തത് 15 കിലോ കഞ്ചാവും 4458 ലിറ്റര്‍ വിദേശമദ്യവും.ഋഷിരാജ് സിംഗ്


കാഞ്ഞങ്ങാട്.(www.evisionnews.in)കാസര്‍കോട് ജില്ലയില്‍ മൂന്ന് മാസത്തിനിടയില്‍15 കിലോവിലേറെ കഞ്ചാവും 4458 ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തതായി എക്‌സൈസ്.കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.329 കിലോ പാന്‍പരാഗും 2കഞ്ചാവ് ചെടിയും 138 കിലോ പാന്‍മാസാലയും 1700 ലിറ്റര്‍വാഷും 66510 പാക്കറ്റ് ഹാന്‍സും ജില്ലയില്‍ പിടിച്ചെടുത്തതായി കണക്കുകള്‍ നിരത്തി ഋഷിരാജ് സിംഗ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ സംസ്ഥാനത്ത് 40000 കിലോ പാന്‍പരാഗും 700 ലിറ്റര്‍ സ്പിരിറ്റും 11500 ലിറ്റര്‍ ലഹരി അരിഷ്ടവും 8100 ലിറ്റര്‍ വിദേശ മധ്യവും 30000 ലിറ്റര്‍ വാഷും 65 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.ലഹരി വസ്തുക്കള്‍ കടത്താനുപയോഗിച്ച 302 വാഹനങ്ങളും ബന്തവസിലാക്കി.സിംഗ് പറഞ്ഞു. 

കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യവ്യാപാരം അനുവദിക്കില്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായും കമ്മീഷണര്‍ അറിയിച്ചു. ഓണക്കാലത്ത് ലഹരി വസ്തുക്കളുടെ വില്‍പനയും വ്യാപനവും തടയാന്‍ പോലീസ്-എക്‌സൈസ് -വനം വകുപ്പ് സംയുക്ത സംഘം രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.പ്രസ് ഫോറത്തിന്റെ ഉപഹാരം പ്രസിഡണ്ട് ടി.കെ നാരയണന്‍ സമ്മാനിച്ചു.എന്‍ ഗംഗാധരന്‍ സ്വാഗതവും പാക്കം മാധവന്‍ നന്ദിയും പറഞ്ഞു.

keywords : khanhangad-krishiraj-press-forum

Post a Comment

0 Comments

Top Post Ad

Below Post Ad