Monday, 15 August 2016

ഇന്ത്യയുടെ നിലനില്‍പ്പിന് മാനവിക ഐക്യം അനിവാര്യം - മുസ്ലിം ലീഗ്


കാസര്‍ക്കോട്.(www.evisionnews.in) സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം പിന്നിടുമ്പോള്‍ ഇന്ത്യ നേരിടുന്ന ഭവിഷ്യത്ത് വിഭാഗീയ ചിന്താഗതികളാണെന്നും അസഹിഷ്ണുതയും തീവ്രവാദവും ഭാരതീയരെ വ്യത്യസ്ത ചേരികളാക്കി ഭിന്നിപ്പിക്കുകയാണെന്നും അറുതി വരുത്താന്‍ ജനാധിപത്യ മതേതര ശകതികള്‍ ഐക്യപ്പെSണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

മതത്തിന്റെ പേരിലും ജാതിയുടെ പേരിലും പരസ്പരം അടിച്ചമര്‍ത്തപ്പെടുന്നത് ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് .സ്വാതന്ത്ര്യം പരിപൂര്‍ണ്ണമാകുന്നത് ചിന്തയ്ക്ക് പോലും സ്വാതന്ത്ര്യം നല്‍കുമ്പോഴാണ് എല്ലാ വിഭാഗമാളുകളുംപൂര്‍ണ അര്‍ത്ഥത്തിലുളള സ്വാതന്ത്ര്യം അനുഭവിക്കണം എന്നതാണ് മുസ്ലിം ലീഗിന്റെ നയം. 

മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ലാ കമ്മിറ്റി ഭീകരവാദത്തിനും ,വര്‍ഗ്ഗീയ , വര്‍ഗ്ഗ ഫാസിസത്തിനുമെതിരെ മാനവികതയെ ഉണര്‍ത്തുക എന്ന ക്യാമ്പയിനിന്റെ ജില്ല തല ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ചെര്‍ക്കളം അബദുളള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പാഞ്ഞു.

സംസ്ഥാനവൈസ്പ്രസിഡണ്ട് സി.ടി.അഹമ്മദലി, സംസ്ഥാന സെക്രട്ടറി അബദുല്‍ റഹ്മാന്‍ കല്ലായി , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.സി. വടകര, എ.അബ്ദുള്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ,പി.ബി. അബ ദുള്‍ റസാഖ് എം. എല്‍ എ ., പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ.അബദുല്ല, കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ജി.സി. ബഷീര്‍, കെ.ഇ.എ.ബക്കര്‍ , എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി.മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിംബംബ്രാണി , എ.കെ .എം അഷറഫ്, എ.പി.ഉമ്മര്‍, കെ.അബ്ദുളള കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിലേക്ക് അനുവദിച്ച മെമ്പര്‍ഷിപ്പ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി ജില്ലാ കമ്മിറ്റി ഭരവാഹികളായ ചെര്‍ക്കളം അബ്ദുളള, എം.സി. ഖമറുദ്ദീന്‍, എ.അബദുള്‍ റഹിമാന്‍ എന്നിവര്‍ക്ക് കൈമാറി.

keywords : kasaragod-indina-independence-day-speech-muslim-league

Related Posts

ഇന്ത്യയുടെ നിലനില്‍പ്പിന് മാനവിക ഐക്യം അനിവാര്യം - മുസ്ലിം ലീഗ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.