കാഞ്ഞങ്ങാട് (www.evisionnews.in) : പുല്ലൂരില്‍ നിന്നും കവര്‍ന്ന ബൈക്ക് ചെര്‍ക്കളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കേളോത്ത് ഡിഷ് ടി.വി സര്‍വ്വീസ് നടത്തുന്ന ജയേഷിന്റെ സ്‌പ്ലെണ്ടര്‍ ബൈക്ക് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കവര്‍ന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന്റെ ഹാന്റ് ലോക്ക് തകര്‍ത്താണ് കൊണ്ടു പോയത്. ജയേഷ് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷിക്കുന്നതിനിടെയാണ് ദേശീയ പാതയില്‍ ചെര്‍ക്കളക്കും ബേവിഞ്ചക്കുമിടയില്‍ ഒരു കയറ്റത്തില്‍ റോഡ് വശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
Keywords: Pullor-bike-theft-
പുല്ലൂരില്‍ നിന്നും മോഷ്ടിച്ച ബൈക്ക് ചെര്‍ക്കളയില്‍ ഉപേക്ഷിച്ച നിലയില്‍
4/
5
Oleh
evisionnews