കുമ്പള:(www.evisionnews.in) കുമ്പള ബദ്‌രിയ്യ നഗറിലെ ഹനീഫയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഭവത്തില്‍ മല്യം കരയിലെ ഹാരിസിനെതിരെ ജാമ്യമില്ലാ കേസെടുത്തു. വീടുകയറി അക്രമം, കുട്ടികളെ അക്രമിക്കല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വെള്ളിയാഴ്ച നടന്ന അക്രമത്തില്‍ പരാതിക്കാരന്റെ മകള്‍ക്കു പരിക്കേല്‍ക്കുകയും തയ്യല്‍ മെഷീനും ബൈക്കും നശിപ്പിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ പോയ പ്രതിയെ പൊലീസ് തിരയുന്നു.
KeywordsKumbala-Badriya-House-Attack-Case
വീടുകയറി അക്രമം; പ്രതിക്കെതിരെ ജാമ്യമില്ലാ കേസ്
4/
5
Oleh
evisionnews