Type Here to Get Search Results !

Bottom Ad

സൂരംബയലില്‍ വാഹനാപകടം; പിതാവിനും മക്കള്‍ക്കും ഗുരുതരം

കുമ്പള  (www.evisionnews.in)   : സ്വകാര്യബസ്സ് ബൈക്കിലും കാറിലും ഇടിച്ച് പിതാവിനും മക്കള്‍ക്കും ഗുരുതരം. വെള്ളിയാഴ്ച രാവിലെ സൂരംബയലിലാണ് അപകടം.

പരിക്കേറ്റ അംഗടിമുഗര്‍ സ്വദേശിയും കുമ്പള ബി.എം.ഇലക്‌ട്രോണിക്‌സ് കടയുടമയുമായ മുഹമ്മദ് ഷെരീഫ് (48), മക്കളായ ആയിശത്ത് തന്‍സിഹ (10), അഹമ്മദ് ഫിറോസ് (7) എന്നിവരെയാണ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ മക്കളെ സൂരംബയലിലെ സ്‌കൂളില്‍ കൊണ്ടുവിടാനായി ബൈക്കില്‍ വരികയായിരുന്നു ഷെരീഫ്. എതിരെ വന്ന സ്വകാര്യബസ്സ് ആദ്യം ബൈക്കിലും പിന്നീട് കാറിലും ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ ഷെരീഫിനെയും മക്കളെയും നാട്ടുകാര്‍ ആദ്യം കുമ്പളയിലെ സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും മാറ്റി.

Keywords: Accident-soorambayall-







Tags

Post a Comment

0 Comments

Top Post Ad

Below Post Ad