Type Here to Get Search Results !

Bottom Ad

കാസർകോട് പ്രസ്‌ക്ലബ് സണ്ണി ജോസഫ് പ്രസിഡണ്ട് ,രവീന്ദ്രന്‍ രാവണീശ്വരം സെക്രട്ടറി, വിനോദ് പായം ട്രഷറര്‍


കാസര്‍കോട്:(www.evisionnews.in) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ലാപ്രസിഡന്റായി സണ്ണി ജോസഫിനെയും (കൈരളി ടിവി), സെക്രട്ടറിയായി രവീന്ദ്രന്‍ രാവണീശ്വരത്തിനെയും (മാധ്യമം), ട്രഷററായി വിനോദ് പായത്തിനെയും (ദേശാഭിമാനി) തെരഞ്ഞെടുത്തു. ടി എ ഷാഫിയെ (ഉത്തരദേശം) വൈസ് പ്രസിഡണ്ടായും കെ ഗംഗാധരയെ (വിജയകര്‍ണാടക) ജോയിന്റ് സെക്രട്ടറിയായും കെ സുനില്‍കുമാര്‍ (ഏഷ്യാനെറ്റ്), ബി അനീഷ്‌കുമാര്‍ (മലയാള മനോരമ), ഷഫീഖ് നസറുള്ള (മീഡിയ വൺ), അബ്ദുള്ളക്കുഞ്ഞി ഉദുമ (ചന്ദ്രിക) എന്നിവരെ എക്‌സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ലാ റിട്ടേണിങ്ങ് ഓഫീസര്‍ വി വി പ്രഭാകരന്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

keywords :kasaragod-press-club

Post a Comment

0 Comments

Top Post Ad

Below Post Ad