Type Here to Get Search Results !

Bottom Ad

മണല്‍ കടത്തു തോണി മറിഞ്ഞ് യുവാവിനെ കാണാതായി

മംഗളൂരു (www.evisionnews.in); മണല്‍ കടത്തു തോണി നേത്രാവതി പുഴയില്‍ മുങ്ങി യുവാവിനെ കാണാതായി. കൂടെയുണ്ടായിരുന്ന നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നഗരത്തിന് സമീപം പാവൂര്‍ കടവിനടുത്താണ് തോണി മുങ്ങിയത്. ഹര്‍ക്കലെ രാജഗുഡ്ഡെയിലെ ലുഖ് മാനെയാണ് കാണാതായത്. ലുഖ് മാനു വേണ്ടി തിരച്ചില്‍ തുടരുന്നു. 

പരമ്പരാഗതമായി മണല്‍ വ്യാപാരം നടത്തുന്ന കുടുംബത്തില്‍പെട്ടവരാണ് അപകടത്തില്‍പെട്ടതെന്ന് പോലീസ് പറഞ്ഞു. ശക്തമായ കാറ്റില്‍ തോണി ഉലഞ്ഞു മറിയുകയായിരുന്നു. രംഗം കണ്ട ഒരു ഓട്ടോ ഡ്രൈവര്‍ തോണിയിലുണ്ടായിരുന്ന തന്‍സീലിനെയും ബദ്‌റുദ്ദീനെയും രക്ഷപ്പെടുത്തി. അബ്ദുല്‍ അസീസും സലീമും നീന്തി രക്ഷപ്പെട്ടു. തന്‍സീലും അസീസും സഹോദരങ്ങളാണ്.


Keywords; Karnataka-manglore-news-missing-in-rever

Post a Comment

0 Comments

Top Post Ad

Below Post Ad