ഹൊസങ്കടി (www.wevisionnews.in): വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് ടാങ്കറിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഹൊസങ്കടി മൂസോടി കടപ്പുറത്തെ ഉസ്മാന്റെ മകന്‍ നൗഫലി (19)നാണ് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനപരിശോധന നടത്തുന്നതിനിടെ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ബൈക്കിന് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബൈക്കിനെ പിന്തുടര്‍ന്നപ്പോള്‍ എതിരെ വരികയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം.
Keywords: Kasaragod-news-bike-accident-with-tanker-at-hosangadi
Post a Comment
0 Comments