Type Here to Get Search Results !

Bottom Ad

സിനിമാ ലോകത്ത് കാസര്‍കോട്ട് നിന്നൊരു താരോദയം

കാസര്‍കോട് (www.evisionnews.in): സിനിമയില്‍ പുതിയ പ്രതീക്ഷകളുമായി കാസര്‍കോട്ട് നിന്നൊരു താരോദയം കൂടി. കാസര്‍കോട് മുള്ളേരിയ കിന്നിംഗാര്‍ സ്വദേശി ഋഷിപ്രകാശാണ് പുതിയ പ്രതീക്ഷകളുമായി സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ചെറുതിലേ ഉള്ളിലൊളിച്ചുവെച്ചിരുന്ന അഭിനയമോഹം സിനിമയായി പൂവിടുന്നത് മലയാളികളുടെ, പ്രത്യേകിച്ച് കാസര്‍കോട്ടുകാരുടെ ഭാഗ്യമണ്ണായ ഗള്‍ഫിലായിരുന്നുവെന്ന് ഋഷിപ്രകാശ് ഇവിഷനോട് പറഞ്ഞു.

evisionnews

ചുരുങ്ങിയ കാലങ്ങള്‍ക്കിടെ മലയാളത്തിലും തമിഴിലും സജീവമായ ഋഷിപ്രകാശ് ഇതിനകം മൂന്ന് സിനിമകളില്‍ നായക തുല്യ വേഷം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. അതില്‍ സിനിമാ ജീവിതത്തിന്റെ ടേണിംങ് പോയിന്റായി കണക്കാക്കുന്ന കല്യാണിസം എന്ന ചിത്രം അടുത്തു തന്നെ തീയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് കിന്നിംഗാര്‍ സ്വദേശിയായ ഋഷി.

വഴി തുറക്കുന്നു

സ്വന്തം നാട്ടിലെ സ്‌കൂള്‍ പഠനത്തിന് ശേഷം മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ നിന്ന് ബിരുദമെടുത്തു. പിന്നീട് ചെന്നൈയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ഋഷി ദുബായിലേക്ക് പറന്നു. ദുബായില്‍ ബാങ്ക് ജോലിക്കായി എത്തിയപ്പോഴാണ് അമേരിക്കന്‍ മോഡലിങ്ങ് ഏജന്‍സി വഴി സിനിമാ മേഖലയില്‍ ഇടംപിടിക്കുന്നത്. തടുര്‍ന്ന് തിരക്കഥാകൃത്ത് നിസാം റാവുത്തറുടെയും കലാസംവിധായകന്‍ സാബുറാമിന്റെയും പ്രോത്സാഹനം വഴി മലയാള സിനിമയിലേക്കും വഴിതെളിഞ്ഞു. 

evisionnews

ബാങ്കുദ്യോഗം ഉപേക്ഷിച്ച് മോഡലിംഗില്‍ ശ്രദ്ധ പതിപ്പിച്ച ഋഷി പ്രകാശിന് മൂന്നിലധികം സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും സ്‌ക്രിപ്റ്റ് അസിസ്റ്റാന്റായും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത് സിനിമാ സ്വപ്നത്തെ കൂടുതല്‍ പ്രകാശിതമാക്കുകയായിരുന്നു. തുടര്‍ന്ന് ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസില്‍ ചെറിയ വേഷം ചെയ്താണ് മലയാള സിനിമയിലെത്തുന്നത്. ചെറിയ വേഷമായിരുന്നുവെങ്കിലും തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതായും എന്റെ സിനിമാ ജീവിതത്തിന്റെ വലിയ തുടക്കമായിരുന്നു അതെന്നും ഋഷിപ്രകാശ് ഓര്‍ക്കുന്നു. 

evisionnews

അശോക് ആര്‍. സംവിധാനം ചെയ്ത പേര്‍ഷ്യക്കാരനിലും ഋഷിപ്രകാശ് നായകവേഷമിട്ടു. നാലു നായകരില്‍ ഒരാളായിട്ടായിരുന്നു ഋഷി പേര്‍ഷ്യക്കാരനിലെത്തിയത്. രണ്ടാമത്തെ സിനിമയില്‍ തന്നെ ലീഡ് റോളില്‍ അഭിനയിക്കാന്‍ സാധിച്ചത് തന്റെ അഭിനയമോഹത്തെ കരുപിടിപ്പിച്ചുവെന്ന് ഋഷി പറയുന്നു. തുടര്‍ന്ന്, ദുബായിലും കേരളത്തിലും ചിത്രീകരിച്ച സണ്‍ഡെയ്‌സ്, വാലറ്റ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും നാടകവേഷമിട്ടു.

evisionnews

അനുറാമിന്റെ കല്യാണിസത്തില്‍ പ്രധാനവേഷമാണ് ഋഷിപ്രകാശ് ചെയ്യുന്നത്. ഗള്‍ഫ് മലയാളിയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അനന്യയ്ക്കും കൈലാഷനുമൊപ്പം പ്രധാനവേഷത്തിലാണ് ഋഷി എത്തുന്നത്. മുകേഷ്, കൊച്ചു പ്രേമന്‍, സ്ഫടികം ജോര്‍ജ് തുടങ്ങിയവരുമുണ്ട് കല്യാണിസത്തില്‍ നായകന്മാരായിട്ട്. ദുബൈ പ്രധാന ലൊക്കേഷനായ ചിത്രം അടുത്ത് തന്നെ പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആത്മ നിര്‍വൃതിയിലാണ് ഋഷി പ്രകാശ്.

സിനിമയിലെ പ്രതിക്ഷകള്‍

അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാതല്‍ തിരുന്തടാ കാതല്‍ എന്ന സിനിമയിലും കാസര്‍കോടിന്റെ ഋഷിക്ക് മികച്ച വേഷമുണ്ട്. ഏപ്രിലില്‍ ഷൂട്ടിംങ് ആരംഭിക്കുന്ന തമിഴ് ചിത്രമായ മസാക്കരയില്‍ നായകനായിട്ടാണ് ഋഷിപ്രകാശ് വേഷമിടുന്നത്. ദുബൈ, തായ്‌ലന്റ് കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംങ് നടക്കുക. ഇതോടെ സിനിമാ ലോകത്ത് വ്യക്തമുദ്ര പതിപ്പിക്കാനാകുമെന്നാണ് അദ്ദേഹത്തെപോലെ കാസര്‍കോട്ടുകാരും പ്രതീക്ഷിക്കുന്നത്.

evisionnews

ദക്ഷിണേന്ത്യ കേന്ദീകരിച്ചുള്ള സിനിമാ പ്രതീക്ഷയില്‍ സ്വാഭാവികമായ വെല്ലുവിളികളും പ്രതിബന്ധങ്ങളും ഏറെയുണ്ടെങ്കിലും ഒരു കാസര്‍കോട്ടുകാരനെന്ന നിലക്ക് ശുഭപ്രതീക്ഷയുണ്ട്. ഭാഗ്യമണ്ണായ ഗള്‍ഫില്‍ ഒരു നല്ല ജോലി ഉപേക്ഷിച്ച് അഭിനയത്തിന്റെ മേഖലയിലേക്ക് ചേക്കേറിയപ്പോഴും വീട്ടുകാരും നാട്ടുകാരനും സുഹൃത്തുമായ അഹ്മദ് ഭായിയും വളരെ പ്രതീക്ഷയോടെയാണ് എന്നെ പിന്തുണച്ചത്. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് സിനിമയില്‍ ഒരു നല്ല ഭാവി നിര്‍മിച്ചെടുക്കണം. കാസര്‍കോട്ടുകാരനെന്ന നിലയ്ക്ക് അതിന് സാധിക്കുമെന്നാണ് കരുതുന്നെന്നും ഋഷിപ്രകാശ് ഇവിഷനോട് പറഞ്ഞു. 


അല്‍ഐന്‍ ഫിലിം ക്ലബ്ബ് നടത്തിയ ഹ്രസ്വ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. അനുറാം സംവിധാനം ചെയ്ത ഡി. മോളിഷിലെ അഭിനയത്തിനാണ് അംഗീകാരം. കാസര്‍കോട് ബെള്ളൂര്‍ കിന്നിംഗാറിലെ കെ. അപ്പക്കുഞ്ഞിയുടേയും കസ്തൂരിയുടേയും മകനാണ്. ശിവപ്രസാദ്, സുമിത്ര എന്നിവര്‍ സഹോദരങ്ങളാണ്. 





Keywords: Kasaragod-kinnigar-expected-tharodhayam-hrishi prakash-ഋഷിപ്രകാശ്-mulleria-cinema-actor-gulf-kalyanisam-

























Post a Comment

0 Comments

Top Post Ad

Below Post Ad