ന്യൂയോര്‍ക്ക്: (www.evisionnews.in) സഹപാഠിയെ കൊന്നശേഷം മൃതദേഹത്തിനടുത്ത് നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 16കാരന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്നാപ് ചാറ്റ് എന്ന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട ഒരു കുട്ടിയുടെ അമ്മ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയുടെ വീട്ടില്‍നിന്ന് കൈ തോക്ക് പൊലീസ് കണ്ടെടുത്തു. കൊല ചെയ്തതായി ഈ 16കാരന്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഈ സെല്‍ഫി പിന്നീട് ഡിലിറ്റ് ചെയ്തു. എന്നാല്‍, ഇതിന്റെ പ്രിന്റ് പൊലീസിന് ലഭിച്ചു. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മാക്സ്വെല്‍ മോര്‍ടണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. 16കാരനായ റിയാന്‍ മാന്‍ഗനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
മുഖത്ത് വെടിയേറ്റാണ് റിയാന്‍ കൊല്ലപ്പെട്ടിരുന്നത്. റിയാനിന്റെ മാതാവാണ് കസേരയില്‍ കിടന്ന നിലയില്‍ മകന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി സെല്‍ഫി പോസ്റ്റ് ചെയ്തത്.
കസേരയില്‍ കിടക്കുന്ന മൃതദേഹത്തിന് അരികെ നിന്ന് ക്യാമറയെ അഭിമുഖീകരിക്കുന്ന നിലയിലായിരുന്നു മാക്സ്വെല്‍ പോസ്റ്റ് ചെയ്ത സെല്‍ഫി. സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രം മറ്റൊരു സഹപാഠിയാണ് അമ്മയെ കാണിച്ചു കൊടുത്തത്. അവര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന്, പൊലീസ് മാക്സ്വെലിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ തോക്ക് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, കൊലയുടെ ഉദ്ദേശ്യം അറിവായിട്ടില്ല.
Keywords: selfie with deadbody, killer arrested, delete, riyan, Snap chat, Kuram
Post a Comment
0 Comments