കാസര്‍കോട് (www.evisionnews.in): ജി.വി.എച്ച്.എസ്. ദേലംപാടി 9-ാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് യാസര്‍ ഫയാസിനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യപകനെ സസ്‌പെന്റ് ചെയ്യണമെന്ന് എം.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് എന്നിവര്‍ ആവശ്യപെട്ടു. അല്ലാതെ പക്ഷം ശക്തമായ സമര പരപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
അധ്യാപകന്റെ കസേരയില്‍ ഇരുന്നു എന്ന് ആരോപിച്ചാണ് ക്രൂരമര്‍ദ്ദനം നടത്തിയത്. രക്ഷിതാക്കളെക്കാളും കൂടുതല്‍ നീതിപുലര്‍ത്തേണ്ട അധ്യാപകര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ പൊതുസമൂഹത്തില്‍ അധ്യാപകര്‍ക്കുള്ള അംഗീകാരത്തിന് മങ്ങലേല്‍ക്കുമെന്ന് നേതാക്കള്‍ കൂട്ടിചേര്‍ത്തു.
Keywords: Kasaragod-gvhs-delampady-msf-student
Post a Comment
0 Comments