കാലിഫോര്‍ണിയ: (www.evisionnews.in) ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി അയയ്ക്കാം. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സംവിധാനം ഉടന്‍ തന്നെ ഏവര്‍ക്കും ലഭ്യമാകും. ഫെയ്‌സ്ബുക്കിലുടെ ചാറ്റ് ചെയ്യുമ്പോള്‍ സുഹൃത്തിന് എന്തെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ഇനി പറഞ്ഞാല്‍ മതി. ശബ്ദ സന്ദേശങ്ങളെ ഫേയ്‌സ്ബുക്ക് തന്നെ ടെക്സ്റ്റ് മെസേജുകളാക്കി അയക്കും. ശബ്ദ സന്ദേശങ്ങളിലെ വാക്കുകളെ തിരിച്ചറിഞ്ഞ് ടെക്സ്റ്റ് മെസേജുകളാക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയാണിത്.
ചില തെരഞ്ഞെടുത്ത അക്കൗണ്ടുകളിലുടെ പരീക്ഷണാടിസ്ഥാനത്തിലാകും ഈ സംവിധാനം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. ശബ്ദസന്ദേശങ്ങള്‍ അയക്കാനുളള സംവിധാനമുണ്ട്. ഏറെ തിരക്കുളള സ്ഥലങ്ങളില്‍ വച്ച് ഇത് കേള്‍ക്കാനുളള അസൗകര്യം കണക്കിലെടുത്താണ് പുതിയ പരീക്ഷണം നടത്തുന്നത്. ഫേയ്‌സ്ബുക്കിന്റെ മെസേജിംഗ് വിഭാഗം വൈസ പ്രസിഡന്റ് ഡേവിഡ് മര്‍കസ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
Keywords: Facebook, messanger, text message, California
Post a Comment
0 Comments